ADVERTISEMENT

മനാമ ∙ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബിന്‍റെ സഹകരണത്തോടെ ആത്മഹത്യാ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് 'ഗേറ്റ് കീപ്പർ' എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ച പരിപാടിയിൽ ആത്മഹത്യാ പ്രവണതയുള്ളവരെ ബോധവൽക്കരിക്കാനും ഇത്തരം പ്രശ്നങ്ങളിൽ സന്നദ്ധ പ്രവർത്തകർക്ക് ഇടപെടുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകുകയും ചെയ്തു.

indian-community2

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഫെബ പെർസി പോൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മോഡറേറ്ററായിരുന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

English Summary:

Indian community relief fund conducted one day training programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com