ADVERTISEMENT

സലാല ∙ സലാല കെ എം സി സി 40-ാം വാർഷിക ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 11 മണിയോടെ അവസാനിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സര പരിപാടികളും കലാ പ്രകടനങ്ങളും സമ്മാനദാനവും അരങ്ങേറി. വൈകുന്നേരം എട്ടിന് നടന്ന സാംസ്‌കാരിക പരിപാടിയിൽ കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് നാസർ പെരിങ്ങത്തൂർ ഉദ്ഘടനം ചെയ്തു. യൂസുഫുൽ ഖാസിമി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന വനിതാ ലീഗ് ഉപാധ്യക്ഷ ഷാഹിന നിയാസി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യം സെക്കുലർ ആകാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചവരും അതിനു വേണ്ടി പ്രയത്‌നിച്ചവരുമാണ് മുസ്‌ലിം ലീഗ് നേതാക്കൾ എന്ന് ഷാഹിന പറഞ്ഞു. കെ എം സി സി മുൻ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുസ്തഫ, ടൗൺ എരിയ ജനറൽ സെക്രട്ടറി ഷൗക്കത്ത് വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

സെൻട്രൽ കമ്മിറ്റി ട്രഷറർ റഷീദ് കൽപ്പറ്റ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈഫുദ്ദീൻ ആലിയമ്പത്ത് നന്ദിയും പറഞ്ഞു. അലി ഹാജി, അനസ് ഹാജി, മഹമൂദ് ഹാജി, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്, കാസിം കോക്കൂർ, ഇബ്‌റാഹിം എ കെ. എന്നിവർ സന്നിഹിതരായി. വിവിധ സബ് കമ്മറ്റി അംഗങ്ങളായ ഷംസീർ കൊല്ലം, നാസർ ആലത്തിയൂർ, റസാഖ് സ്വിസ്, റഹീം താനാളൂർ, ഷൗക്കത്ത് കോവാർ, ശുഹൈബ്, മുനീർ വി സി, ഫൈസൽ വടകര, സാലിഹ് തലശ്ശേരി, നൗഷാദ് ആറ്റുപുറം, റാസിഖ് ചിറ്റാരിപറമ്പ്, റഷീദ് കൈനിക്കര, അൽത്താഫ് പെരിങ്ങത്തൂർ, അബ്ദുൽ ഫത്താഹ്, മോയ്ദു സി പി, നാസർ കോക്കൂർ, ജലീൽ കോട്ടക്കൽ, ഹാരിസ് വയനാട്, അബ്ബാസ് തോട്ടറ, റയീസ് ശിവപുരം, നിസാർ മുട്ടുങ്ങൽ, ശഫീഖ് മണ്ണാർക്കാട്, മുജീബ് കുറ്റിപ്പുറം, അസീസ് വയനാട് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

Salalah KMCC Conducted Family Reunion and 40th Anniversary Inauguration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com