കേരള സർക്കാർ നടത്തിയ സമരത്തിന് ഐക്യദാർഢ്യം
Mail This Article
ദുബായ് ∙ രാജ്യത്തിന്‍റെ ഫെഡറിലസം തകർക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നയത്തിനെതിരെ കേരള സർക്കാർ നടത്തിയ സമരത്തിന് എൽഡിഎഫ് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുവകലാ സാഹിതിയുടെ പ്രതിനിധി വിൽസൺ അധ്യക്ഷത വഹിച്ചു. ഓർമ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിന്‍റെ മതേതരത്വവും ഫെഡറിലിസവും കേന്ദ്ര സർക്കാർ തകർത്ത് കൊണ്ടിരിക്കുകയാണെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന്ന് വേണ്ടി ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുകയാണെന്നും അതിന്‍റെ തുടർച്ചയായിട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും എം എൽ.എ.മാരും വിവിധ ദേശീയ നേതാക്കളും ജന്തർമന്ദിരിൽ സമരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സുഭാഷ് ദാസ് (യുവകലാസാഹിതി), അഷ്റഫ് തച്ചൊരത്ത് (ഐ.എം.സി.സി), രാജൻ മാഹി (ഓർമ), സർഗ റോയ് (യുവകലാ സാഹിതി), കെ.വി. സജീവൻ, പ്രദീപ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. എ.ൻ.കെ. കുഞ്ഞഹമ്മദ് കൺവീനറായും വിൽസൺ ജോൺ കൺവീനറായും എൽഡിഎഫിന് പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.