ADVERTISEMENT

യാംബു ∙  കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ യാംബുവില്‍ അന്തരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി വെണ്ണീര്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസില്‍ നിന്നിറങ്ങി. അബ്ദുന്നാസറിനെ കാണാതായതോടെ ബസില്‍ കയറി തിരഞ്ഞപ്പോള്‍ സീറ്റില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. യാംബു അല്‍ ഹംറാനി ഫക്‌സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു മൃതദേഹം റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English Summary:

Native of Kozhikode Died of a Heart Attack in Yanbu, Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com