ADVERTISEMENT

ജിദ്ദ ∙ ചെങ്കടലിന് നടുവിൽ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സര്‍വേ. 32 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ 4.40 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.52നാണ് അനുഭവപ്പെട്ടത്. അതേസമയം, സൗദിയുടെ കരഭാഗങ്ങളില്‍ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല. അറേബ്യന്‍ ഫലകത്തിന്‍റെ പടിഞ്ഞാര്‍ അതിര്‍ത്തി ആഫ്രിക്കന്‍ ഫലകത്തില്‍ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്‍റെ കാണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാഅല്‍ഖൈല്‍ പറഞ്ഞു.

English Summary:

Saudi Geological Survey Said that there was an Earthquake in the Middle of the Red Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com