ADVERTISEMENT

മസ്‌കത്ത് ∙ ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ ഒമാൻ സോൺ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സോണൽ കമ്മിറ്റി കേന്ദ്ര പ്രസിഡന്‍റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ സലാല സെന്‍റ് സ്റ്റീഫൻ ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്‍റ്: റവ. ഫാ. ഡെന്നിസ് ഡാനിയേൽ, കോർഡിനേറ്റർ: മാത്യു മെഴുവേലി, സെക്രട്ടറി: ഷിനു കെ എബ്രഹാം, ട്രഷറർ: റെജി ജോസഫ്, കമ്മിറ്റി അംഗങ്ങൾ: നിഖിൽ ജേക്കബ്, ലിജോ ജോൺ, ഓഡിറ്റർ: റോണി എം ഉമ്മൻ. മസ്‌കത്ത്, ഗാല, സലാല, സുഹാർ എന്നിവിടങ്ങളിൽ ഉള്ള ദേവാലയങ്ങൾ ഉൾപ്പെടുന്നതാണ് ഒമാൻ സോൺ. ഒമാനിലെ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ആധ്യാത്മികതയും സേവനവും കരുതലും യുവജനങ്ങൾക്ക് നൽകുകയും അതോടൊപ്പം തന്നെ അർഹതപ്പെട്ടവരെ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കമ്മിറ്റി അറിയിച്ചു.

English Summary:

Orthodox christian youth movement Oman zone new committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com