ADVERTISEMENT

അബുദാബി ∙ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുന്നവർക്ക് അബുദാബി പൊലീസിന്‍റെ ശക്തമായ മുന്നറിയിപ്പ്. ഇത്തരത്തിൽ മൊബൈൽ ഫോൺ വിളിച്ച് മൂന്ന് വരി പാതയ്ക്ക് കുറുകെ കടക്കുന്നയാളുടെ ഉൾപ്പെടെ ഒട്ടേറെ പേർ  നിയമലംഘനം നടത്തുന്ന വിഡിയോ പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ കാൽനടയാത്രക്കാർ റോഡിന് കുറുകെ കടക്കുന്നതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കുകയോ തെന്നിമാറുകയോ ചെയ്യുന്നതായി വിഡിയോയിൽ കാണാം. 

വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേർ അവരുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്. ‘ജേയ്‌വാക്കിങ്’ നടത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വിഡിയോയുടെ അടിക്കുറിപ്പിൽ അധികൃതർ പറഞ്ഞു.

English Summary:

Abu Dhabi Police Issues Strict Warning Against Jaywalking.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com