ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് നിരക്കിളവ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 30 വരെ ഈ ഇളവുകള്‍ ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. നിലവില്‍ നിരക്ക് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക ബാഗേജിന് 32 റിയാലില്‍ നിന്ന് 18 റിയാലായും 15 കിലോ അധിക ബാഗേജിന് 52 റിയാലില്‍ നിന്ന് 30 റിയാലായും കുറഞ്ഞു. അതേസമയം, ടിക്കറ്റിനോടൊപ്പമുള്ള ബാഗേജുകളുടെ നിരക്കുകള്‍ സാധാരണ നിലയില്‍ തുടരും.

English Summary:

Baggage discount on Air India Express for passengers from Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com