ADVERTISEMENT

മസ്‌കത്ത്∙ പത്തനംതിട്ട സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നാട്ടില്‍ അന്തരിച്ചു. മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗം മാക്കാംകുന്ന് ചരുവിളപുത്തന്‍വീട്ടില്‍ ഷാജി വര്‍ഗീസ് (58) ആണ് മരിച്ചത്. ഒമാന്‍ ഒബ്‌സര്‍വര്‍ ദിനപത്രത്തിലെ ജീവനക്കാരനായിരുന്ന ഷാജി വര്‍ഗ്ഗീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഭാര്യ: ജെസ്സി ഷാജി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ജീവനക്കാരി). മക്കള്‍: അയ്‌റിന്‍, അയ്‌ലിന്‍.

ഇടവകയുടെ മുന്‍ ട്രസ്റ്റിയും മലങ്കര അസോസിയേഷന്‍ പ്രതിനിധിയുമായ സണ്ണി വര്‍ഗ്ഗീസിന്‍റെ സഹോദരനാണ്. സംസ്‌ക്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary:

An expatriate who had recently returned home for a holiday tragically passed away from a heart attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com