ഇന്ത്യൻ സ്‌കൂൾ റിഫ ക്യാംപസ് വാർഷിക ദിനം ആഘോഷിച്ചു
Mail This Article
മനാമ ∙ ഇന്ത്യൻ സ്‌കൂൾ റിഫ ക്യാംപസ് 2024-ലെ വാർഷിക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച മുന്നൂറോളം വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ലൈസൻസിങ് ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ ക്യാംപസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ലുൽവ ഗസ്സൻ അൽ മുഹന്നയെ ഉപഹാരം നൽകി ആദരിച്ചു. വിവിധ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 300 ഓളം വിദ്യാർഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ ക്യാംപസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പ്രസംഗിച്ചു.