ADVERTISEMENT

‌ദോഹ ∙ അഷ്റഫ് നാമധാരികളുടെ കാരുണ്യസംഘടനയായ ‘അഷ്റഫ് കൂട്ടായ്മ’ ഖത്തർ ഘടകം അഞ്ചാം വാർഷികം ആഘോഷിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് അമ്പലത്ത് അധ്യക്ഷത വഹിച്ചു.

സഫ വാട്ടർ എംഡി അഷ്റഫ്, ഇന്റർടെക് സിഒഒ അഷ്റഫ്, ഗ്രാന്റ് മാൾ എംഡി അഷ്റഫ്, ഡിഎച്ച് ഈസി കാർഗോ എംഡി സിദ്ദീഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു. യൂസഫ് കാരക്കാടിന്റെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, കോൽക്കളി എന്നിവയും നടത്തി.ജനറൽ സെക്രട്ടറി അഷ്റഫ് ചെമ്മാപ്പിള്ളി, രക്ഷാധികാരി അഷ്റഫ് മൊയ്തു, ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ, ഖത്തർ കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുൽ സമദ്, അഷ്റഫ് ഹരിപ്പാട്, അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ആലുങ്ങൽ, അഷ്റഫ് തിരുവത്ര, അഷ്റഫ് ഹാപ്പി ബേബി, അഷ്റഫ് നാട്ടിക, അഷ്റഫ് ഫാർമസി, അഷ്റഫ്, അഷ്റഫ് മമ്പാട്, കെ.എച്ച്.അഷ്റഫ്, അഷ്റഫ് ഓമശ്ശേരി, അഷ്റഫ് ഉക്കയിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

'Ashraf Group' Qatar Unit Anniversary Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com