ADVERTISEMENT

ദുബായ് ∙ ക്രിമിനൽ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് കുറ്റക്കാരനല്ലെന്ന് ദുബായ് അപ്പീൽ കോടതി. ദിനിലിനെ വെറുതെ വിട്ട കോടതി 3 മാസം തടവും 33 ലക്ഷം രൂപ നഷ്ടപരിഹാരവും നാടുകടത്തലും വിധിച്ച കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്തു. 2022ലാണ് കേസിനാസ്പദമായ സംഭവം.

ജോർദാൻ സ്വദേശിയുടെ ഓട്ടോമേഷൻ കമ്പനിയിലെ ബെംഗളൂരു സ്വദേശിയായ മുൻ ജീവനക്കാരൻ ചെയ്ത വഞ്ചനാ കുറ്റത്തിന് ദിനിൽ കൂട്ടുനിന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. കമ്പനിയുടെ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ദുരുപയോഗം ചെയ്ത് വ്യാജ രേഖയുണ്ടാക്കി ഡു ടെലികമ്യൂണിക്കേഷനിൽനിന്ന് ബെംഗളൂരു സ്വദേശി വിലയേറിയ ഫോൺ കൈപ്പറ്റിയതാണ് കേസ്.

ഇതിനു അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ദിനിൽ സഹായിച്ചെന്നാണ് കമ്പനിയുടെ ആരോപണം. കേസിൽ പ്രാഥമിക കോടതി ദിനിലിന് തടവും പിഴയും നാടുകടത്തലും വിധിച്ചിരുന്നു. ഇതിനെതിരെ യാബ് ലീഗൽ സർവീസസിലെ സ്വദേശി അഭിഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖേന നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിയത്.

ആരോപണം തെളിയിക്കാൻ കമ്പനി മതിയായ തെളിവുകൾ ഹാജരാക്കിയിരുന്നില്ല.

English Summary:

Kannur Native Acquitted in Criminal Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com