ADVERTISEMENT

അബുദാബി/റിയാദ് ∙ ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിൽ ലോക രാജ്യങ്ങളിൽ പ്രതിഷേധം ശക്തം. 15 അംഗങ്ങളിൽ 13 പേരും പ്രമേയത്തെ പിന്തുണച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. വോട്ടെടുപ്പിൽ നിന്ന് യുകെ വിട്ടുനിന്നു. ഉപാധിയില്ലാതെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഹമാസിന് ഗുണം ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ നടപടി അതീവ ദുഃഖകരമാണെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 

വോട്ടെടുപ്പ് ഫലത്തിൽ യുഎഇ കടുത്ത നിരാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ നടപടി  അപകടകരമാണെന്ന് യുഎന്നിലെ പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു. ചൈന, ഖത്തർ, ഫ്രാൻസ്, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും നടപടിക്കെതിരെ രംഗത്തുവന്നു. സാധാരണക്കാരെ സംരക്ഷിക്കാനുള്ള അവസരം വന്നിട്ടും എതിർപക്ഷത്താണ് അമേരിക്ക നിലയുപ്പിച്ചതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അഭിപ്രായപ്പെട്ടു. 

English Summary:

World Slams US Ceasefire Veto at UN Security Council on Israel’s Gaza War.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com