ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച്  912 തടവുകാർക്ക് അമീർ  മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശീയ ദിനത്തേയും, വിമോചന ദിനത്തേയും വരവേൽക്കാൻ പ്രവാസികൾ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു. ‌

വാണിജ്യ സ്ഥാപനങ്ങൾ നിരവധി ഓഫറുകൾ ആണ് ഈ സമയത്ത് പ്രഖ്യാപിക്കുന്നത് . വാരാന്ത്യ അവധി അടക്കം 4 ദിവസത്തെ അവധി  ലഭിക്കുന്നതിനാൽ സ്വദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട് . കുവൈത്തിലെ പ്രധാന പാതകളും സർക്കാർ കെട്ടിടങ്ങളും ദീപാലംകൃതമായി. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി കലാ, സാംസ്‌കാരിക പരിപാടികളും ഈ ദിവസങ്ങളിൽ അരങ്ങേറും.  

English Summary:

More than 900 Prisoners Pardoned in Kuwait Ahead of National Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com