ADVERTISEMENT

അബുദാബി∙ റമസാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 900 തടവുകാരെ മോചിപ്പിക്കാൻ വ്യവസായിയും പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് മർച്ചന്‍റ് 10 ലക്ഷം ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി. ഗ്രൂപ്പിന്‍റെ ദ് ഫൊർഗോട്ടൻ സൊസൈറ്റി എന്ന കാരുണ്യ പദ്ധതിക്കു കീഴിൽ 2008 മുതൽ ഇതുവരെ  വിവിധ രാജ്യക്കാരായ 20,000 തടവുകാരെ ഫിറോസ് മർച്ചന്‍റ് മോചിപ്പിച്ചിരുന്നു. ഇവരുടെ പിഴയും സാമ്പത്തിക ബാധ്യതയും തീർക്കാൻ 2.5 കോടി ദിർഹം (56.35 കോടി രൂപ) നൽകിയിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനു വിമാന ടിക്കറ്റും നൽകിവരുന്നു.

റമസാനിലെ പദ്ധതിയനുസരിച്ച് അജ്മാൻ ജയിലിൽനിന്ന് 495 തടവുകാരെ മോചിപ്പിക്കും. ഫുജൈറ 170, ദുബായ് 121, ഉമ്മുൽഖുവൈൻ 69, റാസൽഖൈമ 28 തടവുകാരെയാണ് പിഴ അടച്ച് മോചിപ്പിക്കുക. ഈ വർഷം 3000 തടവുകാരെ മോചിപ്പിക്കുമെന്നും സൂചിപ്പിച്ചു. ഫിറോസ് മർച്ചന്റിന്‍റെ ഇടപെടലുകളെ അജ്മാൻ ജയിൽ ഡപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്റൂഷി അഭിനന്ദിച്ചു.

English Summary:

UAE Businessman Firoz Merchant Donates Dh1 Million to Help 900 Prisoners ahead of Ramadan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com