ADVERTISEMENT

കുവൈത്ത് സിറ്റി ∙ ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ (യുഎൻഎച്ച്ആർസി) 55-ാമത് സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കുവൈത്തും യുഎൻ ഹൈക്കമ്മീഷനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ  ചർച്ച ചെയ്തു. വിവിധ മേഖലകളിലെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചാ വിഷയമായി. ഗാസയിലെ ഏറ്റവും പുതിയ മാനുഷിക സാഹചര്യം, അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾ, വെടിനിർത്തൽ കരാർ, ഗാസയിലേക്ക് സഹായം അനുവദിക്കുന്നതിനുള്ള വഴികൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

English Summary:

Kuwaiti Foreign Minister meets UN High Commissioner for Human Rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com