ADVERTISEMENT

ദുബായ് ∙ ഇന്ത്യയിൽ പുതിയതായി 10 ഷോറൂമുകൾ കൂടി തുറക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. മഹാരാഷ്ട്രയിലെ ലത്തൂർ, സതാര, നാഗ്പൂർ, കർണാടകയിലെ കോലാർ, വൈറ്റ്ഫീൽഡ്, രാജസ്ഥാനിലെ ജയ്പൂർ, ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക്, ആന്ധ്ര പ്രദേശിലെ വനസ്ഥാലിപുരം, പഞ്ചാബിലെ പട്യാല, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ. ഇതോടെ, മലബാർ ‍ഗോൾഡിന്റെ ശാഖകളുടെ എണ്ണം 350 ആകും. രാജസ്ഥാനിലും പുതുച്ചേരിയിലും ആദ്യമായാണ് ഷോറൂം തുറക്കുന്നത്. ന്യൂസീലൻഡ്, ഈജിപ്ത്, തുർക്കി, ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കു കൂടി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

English Summary:

Malabar Gold & Diamonds to open 10 showrooms in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com