ADVERTISEMENT

റിയാദ് ∙ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌ വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്റ്റുഡന്റ്‌ വീസ ലഭിക്കുക.

സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌ വീസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വീസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു.

പുതിയ വീസ പദ്ധതി സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. നിലവില്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളുണ്ടെങ്കിലും ഭൂരിഭാഗം പേരും ആശ്രിത വീസയിലുള്ളവരാണ്. എന്നാല്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ഡിഗ്രിക്കോ പിജിക്കോ  പഠിക്കാൻ അപേക്ഷ സമർപ്പിക്കുമ്പോള്‍ കൂടെ സ്റ്റുഡന്റ്‌ വീസയ്ക്ക് കൂടി അപേക്ഷ നല്‍കാം.

English Summary:

Saudi Arabia Introduces A New Student Visa To Attract Foreign Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com