ADVERTISEMENT

ദുബായ് ∙ കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബായ് വിമാനത്താവളത്തിൽ സ്വീകരണം. അബുഹെയ്ൽ വിമൻസ് അസോസിയേഷനിൽ നടക്കുന്ന 'സ്നേഹ സ്പർശം' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഭിന്നശേഷിക്കാരായ 15 കലാകാരന്മാർ ദുബായിൽ എത്തിയത്. കബീർ ടെലികോൺ, ഫഹിയാസ് ഡീപ്സി, ഉബൈദ് നീലിയത്ത്, നൗഷാദ് അപ്പോടെക്ക്, സലീം ആദാർഗോൾഡ്, ജാഫർ മാനു, ഷഫീൽ കണ്ണൂർ, ഫായിസ്, സഫ്‌വാൻ എന്നിവർ പങ്കെടുത്തു. സിനിമ പിന്നണി ഗായിക സിന്ധു പ്രേംകുമാർ, ഗായകരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടാകും. 

English Summary:

Artists from the Ability Foundation for the Disabled receive a reception at Dubai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com