സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കണം:ജനതാ കൾചറൽ സെന്റർ
Mail This Article
×
ദുബായ്∙ കൊടുചൂടിൽ ചോര നീരാക്കിയും പട്ടിണി കിടന്നും പണമുണ്ടാക്കി ഏറെ പ്രതീക്ഷകളോടെ മക്കളെ ഉന്നത പഠനത്തിന് അയയ്ക്കുന്ന പ്രവാസികളായ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന ദാരുണ കൊലപാതകമാണ് സിദ്ധാർഥന്റേതെന്ന് ജനതാ കൾചറൽ സെന്റർ യുഎഇ കമ്മിറ്റി പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടന പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാകില്ല. അന്വേഷണം സിബിഐക്കു വിടണം. പ്രസിഡന്റ് ടി ജെ ബാബു അധ്യക്ഷത വഹിച്ചു. പി.ജി രാജേന്ദ്രൻ, ടെന്നിസൻ ചേന്നപ്പിള്ളി, സുനിൽ പാറേമൽ, എ കെ രാജേഷ്, സുനിൽ മയ്യന്നൂർ, സുരേന്ദ്രൻ കൊളാവിപ്പാലം, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
English Summary:
CBI should Probe Siddharth's Death: Janata Cultural Centre
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.