ADVERTISEMENT

അബുദാബി∙ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിൽ ഇളവ് വേണമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യൻ ക്വാട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിനു പോകാനാകൂ. അതനുസരിച്ച് അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്തവർ ഏപ്രിൽ 24ന് മുൻപ് പാസ്പോർട്ട് നൽകണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റി നിർദേശം. നേരത്തെ  പാസ്പോർട്ട് സമർപ്പിക്കേണ്ടി വരുന്ന പ്രവാസികൾ 60-70 ദിവസം ഹജ്ജിനായി അവധിയെടുക്കണം. ഇത് പ്രവാസികളുടെ ജോലിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. അസ്സൽ പാസ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവു വേണമെന്ന് ഐസിഎഫ് ഇന്ത്യൻ ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

English Summary:

Hajj: ICF Seeks Relaxation in Passport Requirement for Expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com