ADVERTISEMENT

അബുദാബി∙ യുഎഇയുടെ പ്രഥമ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ അവസാന യൂണിറ്റും പ്രവർത്തനമാരംഭിച്ചു. വൈകാതെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കും. ഇതോടെ അടുത്ത 60 വർഷത്തേക്ക് യുഎഇയുടെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 25% ആണവോർജത്തിന് സംഭാവന ചെയ്യാനാകുമെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (എനെക്) അറിയിച്ചു. ആദ്യ യൂണിറ്റ് 2020 ഫെബ്രുവരിയിലും രണ്ടാം യൂണിറ്റ് 2021 മാർച്ചിലും മൂന്നാം യൂണിറ്റ് 2022 സെപ്റ്റംബറിലും പ്രവർത്തനം ആരംഭിച്ചിരുന്നു. 

4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ പ്ലാന്റിന്റെ മൊത്തം ശേഷി 5.6 ജിഗാവാട്ട് ആയി ഉയരും. 2025ഓടെ അബുദാബിക്ക് ആവശ്യമായ വൈദ്യുതിയുടെ 85% ബറാക പ്ലാന്റ് ഉൽപാദിപ്പിക്കും. സുരക്ഷിതം, സംശുദ്ധം, വിശ്വാസ്യത എന്നീ സവിശേഷതകളുള്ള ആണവോർജം ഉൽപാദിപ്പിക്കുന്നതിലൂടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാകും എന്നതാണ് നേട്ടം.

English Summary:

UAE: Unit 4 Reactor Starts up at Barakah Nuclear Energy Plant in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com