ADVERTISEMENT

അബുദാബി ∙  കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കുവൈത്ത് അമീറിന്റെ പ്രയത്‌നങ്ങൾക്കുള്ള ആദരവാണിത്. രാഷ്ട്രത്തലവന്മാർക്കും രാജാക്കന്മാർക്കും നേതാക്കന്മാർക്കും യുഎഇ നൽകുന്ന പരമോന്നത ബഹുമതിയാണ് ഈ അവാർഡ്.  

കുവൈത്ത് അമീറിന് ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി യുഎഇ. ചിത്രം: വാം
കുവൈത്ത് അമീറിന് ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി യുഎഇ. ചിത്രം: വാം

ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിലും ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങളിൽ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണ ശ്രമങ്ങളെ  അഭിനന്ദിച്ചു. കുവൈത്ത് അമീറിന്റെ യുഎഇ സന്ദർശനത്തിനിടെ അബുദാബിയിലെ ഖസർ അൽ വതനിലായിരുന്നു പുരസ്‌കാര സമർപ്പ‌ണം. 

നേരത്തെ പ്രസിഡൻഷ്യൽ എയർപോർട്ടിൽ എത്തിയ അമീറിനെയും സംഘത്തെയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നേരിട്ട് സ്വീകരിച്ചു.  വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സ്വീകരണത്തിൽ സന്നിഹിതരായിരുന്നു. പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, കുവൈത്തിലെ യുഎഇ സ്ഥാനപതി മതർ അൽ നെയാദി എന്നിവർ സംബന്ധിച്ചു. 

English Summary:

UAE awarded the Order of Zayed to the Emir of Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com