ADVERTISEMENT

ജിദ്ദ ∙ കൊലപാതക, ആക്രമണ കേസുകളിൽ പ്രതികളായ അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട് മർദ്ദിക്കുകയും മറ്റൊരു പ്രവാസി കാവൽക്കാരനെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തിലാണ് ശിക്ഷ നടപ്പാക്കിയത്.  ബംഗ്ലാദേശ് പൗരനായ അനീസ്മിയയാണ് പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിചാരണയിൽ കുറ്റം തെളിയുകയും ഉന്നത കോടതികൾ വിധി ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്‌ച മക്ക പ്രവിശ്യയിൽ വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു. 

English Summary:

Saudi Arabia Executes 5 Pakistanis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com