ADVERTISEMENT

ദുബായ്∙ റമസാനിൽ ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി ദുബായ് മുനിസിപ്പാലിറ്റി നിരീക്ഷണ ക്യാംപെയ്നുകളും പരിശോധനകളും ശക്തമാക്കി. ദുബായ് മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണ സ്ഥാപനങ്ങൾ, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ, റസ്റ്ററന്‍റ‌ുകൾ, ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ വിവിധ മേഖലകൾ ക്യാംപെയ്നുകളിൽ ഉൾപ്പെടുന്നു. കൂടാതെ, സലൂണുകൾ, ബ്യൂട്ടി സെന്‍ററുകൾ, കഫേകളിലെയും റസ്റ്ററന്‍റ‌ുകളിലെയും പുകവലി ഏരിയകൾ, ഗെയിമുകൾ, ഇവന്‍റ് ഏരിയകൾ,  ദുബായിലെ ലേബർ സിറ്റികൾ, കമ്മ്യൂണിറ്റി മാർക്കറ്റുകൾ എന്നിവയിലേക്കും ക്യാംപെയ്ൻ വ്യാപിക്കുന്നു.  

എമിറേറ്റിലെ എല്ലാ താമസക്കാർക്കും പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
എമിറേറ്റിലെ എല്ലാ താമസക്കാർക്കും പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

റമസാനിൽ പ്രധാന മേഖലകൾ നിരീക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി സുരക്ഷ, പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മുനിസിപ്പാലിറ്റി സജീവമായി മേൽനോട്ടം വഹിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ഭക്ഷണം തയ്യാറാക്കൽ, സംഭരണം, പാചകം തുടങ്ങിയ മേഖലകളിൽ ഉടമകളും ജീവനക്കാരും അംഗീകൃത ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും സാധുതയും നിലനിർത്തുന്നതിൽ ഊന്നൽ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.  

ഭക്ഷണം തയ്യാറാക്കുന്ന സ്ഥാപനങ്ങൾ, ജനപ്രിയ അടുക്കളകൾ, ഗോഡൗണുകൾ, ഉപഭോക്തൃ സമുച്ചയങ്ങൾ, ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, മാർക്കറ്റുകൾ എന്നിവയുടെ നിരീക്ഷണമാണ് റമസാൻ തയ്യാറെടുപ്പുകളുടെ ശ്രദ്ധാകേന്ദ്രമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹർ പറഞ്ഞു. എമിറേറ്റിലെ എല്ലാ താമസക്കാർക്കും ഏറ്റവും ഉയർന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.  റമസാനിൽ അൽ ഖൂസ്, അൽ ലെസിലി, ഖിസൈസ്, ഹത്ത മേഖലകളിലെ പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ മുനിസിപ്പാലിറ്റി ക്രമീകരിച്ചു. വെള്ളിയാഴ്ച രാവിലെ 8 നും 12 നും ഇടയിലും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ആയിരിക്കും.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ 9 അവശ്യവസ്തുക്കള്‍ക്ക് വില വർധിക്കില്ല
അതേസമയം, റമസാനിൽ മുൻകൂർ അനുമതിയില്ലാതെ 9 അവശ്യ വസ്തുക്കളുടെ ചില്ലറ വില വർധനവ് ഉണ്ടാകില്ലെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.  പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയറുവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വില വർധനയാണ് നിരോധിച്ചത്

English Summary:

Ramadan: Dubai tightens food safety checks, assuring no price increase for 9 essential items.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com