ADVERTISEMENT

ദുബായ്∙ വാഹനത്തിലിരുന്ന് മഴ ആസ്വദിക്കുന്ന വിഡിയോ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. യുഎഇയിലെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ തന്‍റെ വാഹനത്തിന്‍റെ വിൻഡ്‌ഷീൽഡിലേക്ക് മഴത്തുള്ളികൾ വീഴുന്നതാണ്  വിഡിയോയിലുള്ളത്.  

ഇന്ന് രാവിലെ മുതൽ യുഎഇയിൽ ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതാദ്യമായല്ല ദുബായ് കിരീടാവകാശി യുഎഇയിലെ മഴയുടെ വിഡിയോ പങ്കുവയ്ക്കുന്നത്.  കഴിഞ്ഞ വർഷം ഡിസംബർ 27 നും മഴ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്ക് വച്ചിരുന്നു. സമൂഹമാധ്യമത്തിൽ സജീവമായ ഷെയ്ഖ് ഹംദാന്  ഇൻസ്റ്റഗ്രാമിൽ 162 ലക്ഷം ഫോളോവേഴ്സുണ്ട്.

English Summary:

Dubai Crown Prince enjoying the rain while sitting in a vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com