ADVERTISEMENT

ദുബായ്  ∙ റമസാനിൽ 691 തടവുകാരെ വിട്ടയക്കാൻ  യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ശിക്ഷാ കാലയളവിലെ മികച്ച സ്വഭാവമാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന്  ആശംസിച്ചു. ‌

മാപ്പുനൽകിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും സമൂഹത്തിൽ പുനരാരംഭിക്കുമ്പോൾ അവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിനുള്ള അവസരം നൽകാനുമുള്ള താത്പര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പൊലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചതായി അറിയിച്ചു.

English Summary:

Dubai: Sheikh Mohammed Orders Release of 691 Prisoners this Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com