ADVERTISEMENT

അബുദാബി ∙ റമസാൻ ചന്ദ്രക്കല കാണാൻ പൊതുജനങ്ങളെ അധികൃതര്‍ ആഹ്വാനം ചെയ്തു. ഹിജ്റ 1445(മാർച്ച് 10) ന് വൈകിട്ട് (ശഅബാൻ 29) റമസാൻ നിലാവ് കാണാൻ യുഎഇയിലെ മുസ്‌ലിം വിശ്വാസികളോട് യുഎഇ ചന്ദ്രദർശന സമിതിയാണ് ആഹ്വാനം ചെയ്തത്. ചന്ദ്രക്കല കണ്ടാൽ 02-6921166 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഈ മാസം 11, 12 തീയതികളിലൊന്നിലായിരിക്കും റമസാൻ ആരംഭം. വ്രതമാസം ആഘോഷിക്കാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

English Summary:

UAE Call on Muslims to Sight 2024 Ramadan Moon on March 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com