ADVERTISEMENT

ജിദ്ദ ∙ ഡച്ച് താരം മാക്സ് വേ​ർ​സ്റ്റപ്പന് ഫോർമുല വൺ സൗദി ഗ്രാൻപ്രിയിൽ കിരീടം. ജിദ്ദ കോർണീഷിലെ കാർ റേസ്​ സർക്യൂട്ടിൽ നടന്ന മത്സരത്തിലാണ്​ മൂന്ന് തവണ ലോക ചാംപ്യനായ റെഡ് ബുൾ താരം ജേതാവായത്​. തൊട്ടുമുമ്പ് നടന്ന ബഹ്​റൈൻ ഗ്രാൻപ്രിയിലും വേ​ർ​സ്റ്റപ്പനായിരുന്നു ജേതാവ്. കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ താരത്തെ കിരീടമണിയിച്ചു. റെഡ്ബുളിലെ സഹതാരം സെർജിയോ പെരസാണ്​ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലർക്ക് മൂന്നാമതെത്തി.

ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ) പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം, ഫോർമുല വൺ പ്രസിഡൻറും സിഇഒയുമായ സ്​റ്റെഫാനോ ഡൊമെനിക്കലി, എസ്ടിസി ഗ്രൂപ്പ് സിഇഒ എൻജി. ഉലയാൻ അൽവതീദ്, അരാംകോ സിഇഒ എൻജി. അമീൻ നാസർ എന്നിവർ സംബന്ധിച്ചു. 

English Summary:

Max Verstappen Won the Formula One Saudi Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com