ADVERTISEMENT

അബുദാബി ∙ റമസാനിൽ ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാൻ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തയാറെടുപ്പ് പൂർത്തിയാക്കി. സന്ദർശകരെ സഹായിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഗ്രാൻഡ് മോസ്ക് ജീവനക്കാർക്ക് പുറമെ എമിറേറ്റ്‌സ് റെഡ് ക്രസന്റ്, പൊലീസ്, പാരാമെഡിക്കൽ, സിവിൽ ഡിഫൻസ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ 580 വൊളന്റിയർമാരെയും ഉൾപ്പെടുത്തി.

കാർ പാർക്കിൽനിന്ന് പ്രാർഥനാ ഹാളുകളിലേക്ക് കൊണ്ടുപോകുന്നതിന് എഴുപതിലേറെ ഇലക്ട്രിക് ക്ലബ് കാറുകളും ഒരുക്കിയിട്ടുണ്ട്. പ്രായമായവർക്കും വികലാംഗർക്കും മുൻഗണന നൽകും. 50,000 പേർക്ക് അത്താഴവും വിതരണം ചെയ്യും.

1800 അധിക പാർക്കിങ്
വനിതകൾക്ക് 1,500, ഭിന്നശേഷിക്കാർക്ക് 60 ഉൾപ്പെടെ തെക്ക്, വടക്ക് ഭാഗങ്ങളിലും ഭൂഗർഭ നിലയിലുമായി 8,379 വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇത്തവണ 1800 പാർക്കിങ് അധികമായി സജ്ജമാക്കി. കൂടാതെ എർത്ത് ഹോട്ടൽ, സായിദ് സ്‌പോർട്‌സ് സിറ്റി, വാഹത് അൽ കരാമ എന്നിവിടങ്ങളിലെ പാർക്കിങും ഉപയോഗിക്കാം. ഭിന്നശേഷിക്കാരെ എത്തിക്കുന്നതിനു 50 വീൽചെയറുകളും ഉണ്ട്. 

ഹാളും മുറ്റവും അണുവിമുക്തം 
കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളും വിധം പള്ളിയുടെ ഹാളും മുറ്റവും അണുവിമുക്തമാക്കി 1480 പരവതാനികൾ വിരിച്ചു. നിന്നു നമസ്കരിക്കാൻ പ്രയാസമുള്ളവർക്കായി മൂവായിരത്തിലേറെ കസേരകളും ഒരുക്കിയിട്ടുണ്ട്.

പൈതൃക വെടിയൊച്ച
വ്രതാനുഷ്ഠാനത്തിന്റെ ആരംഭവും ഇഫ്താറിന്റെ സമയവും ദൂരദിക്കുകളിലുള്ള ജനങ്ങളെ അറിയിക്കുന്നതിനായി പരമ്പരാഗത മാതൃകയിൽ പീരങ്കി വെടി മുഴക്കുന്നത് ഇത്തവണയും തുടരുമെന്ന് ഗ്രാൻഡ് മോസ്ക് അറിയിച്ചു. 

2023ൽ എത്തിയത് 6.84 ലക്ഷം
കഴിഞ്ഞ വർഷത്തെ റമസാന് 6.84 ലക്ഷം പേരാണ് ഗ്രാൻഡ് മോസ്കിലെത്തിയത്. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തിയേഴാം രാവിൽ മാത്രം 60,000 പേർ എത്തി.

English Summary:

Sheikh Zayed Grand Mosque in Abu Dhabi is ready to welcome believers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com