'ഭൂതങ്ങൾ' മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Mail This Article
ദുബായ് ∙ ഓർമ അവതരിപ്പിക്കുന്ന നാടകം 'ഭൂതങ്ങൾ' 2024-ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒ. ടി ഷാജഹാനാണ് നാടകത്തിന്റെ സംവിധാനം. ഈ മാസം 16-ന് ശ്രീറാം സെന്റർ ന്യൂഡൽഹിയിലാണ് നാടകമത്സരം അരങ്ങേറുക.

2024-ൽ ഏറ്റവും മികച്ച നിർമാണം, സംവിധാനം, രംഗപടം, ദീപവിതാനം, വേഷവിധാനം എന്നീ വിഭാഗങ്ങളിലെ മികവാണ് ഭൂതങ്ങൾ തിരഞ്ഞെടുക്കപ്പെടാൻ കാരണം. ഈ മാസം 20-ന് കമനി ഓഡിറ്റോറിയത്തിൽ ഫലം പ്രഖ്യാപിക്കും. പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിൽ, മികച്ച നാടകം, സംവിധാനം എന്നിവ ഉൾപ്പെടെ അഞ്ച് അവാർഡുകൾ ഭൂതങ്ങൾ നേടിയിരുന്നു. അത്യാഗ്രഹത്തിന്റെ ഊരാക്കുടുക്കിൽ സ്വയം എന്ന ചിന്ത മാത്രം നിലനിർത്തി ബന്ധങ്ങളെ മറന്നു പോകുന്ന ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് നാടകം പറയുന്നത്. അലിയാറിന്റെ രംഗപടവും സനീഷിന്റെ വെളിച്ച വിതാനവും മിഥുൻ മലയാളത്തിന്റെ സംഗീതവും നാടകത്തിന് മുതൽക്കൂട്ടായി.