ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. 5 മണ്ഡലങ്ങളിൽ നിന്നായി 14 വനിതകൾ ഉൾപ്പെടെ 255 പേർ മത്സര രംഗത്തുണ്ട്. 258 പേർ അപേക്ഷിച്ചിരുന്നെങ്കിലും 3 പേർ പിന്നീട് പത്രിക പിൻവലിച്ചിരുന്നു. 1, 2, 3, 4, 5 മണ്ഡലങ്ങളിൽനിന്നായി യഥാക്രമം 47, 53, 37, 68, 50 പേരാണ് മത്സരിക്കുന്നത്. 14 വനിതകളിൽ 8 പേരും മൂന്നാം മണ്ഡലത്തിൽനിന്നാണ്. ഒരു മണ്ഡലത്തിൽനിന്ന് 10 പേർ ഉൾപ്പെടെ 5 മണ്ഡലങ്ങളിൽ നിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് ഏപ്രിൽ 4ന് തിരഞ്ഞെടുക്കുക. 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ 15 വനിതകൾ ഉൾപ്പെടെ 207 പേരാണ് മത്സരിച്ചത്.

English Summary:

The Submission of Nomination Papers for the Kuwaiti Parliamentary Elections has been Completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com