ADVERTISEMENT

ദുബായ് വീസയുളളവർക്ക് ഷാർജഅബുദാബി വിമാനത്താവളങ്ങളിലൂടെ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്സ് ആപില്‍ പ്രചരിക്കുന്ന സർക്കുലറിലാണ് ഇത്തരത്തിലൊരു വ്യാജപ്രചാരണമുളളത്. അത്തരത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ രാജ്യത്ത് നിന്ന് തിരിച്ചയച്ചുവെന്ന തരത്തിലാണ് സർക്കുലർ പ്രചരിക്കുന്നത്. ഇതോടെ ആശങ്കയിലായ നിരവധിപേർ വ്യക്തത തേടി ട്രാവല്‍ ഏജന്‍സികളെ സമീപിച്ചതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. 

ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ട്രാവല്‍ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. വീസയുള്ളവർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്ത് പ്രവേശിക്കാൻ കഴിയും. 

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻന്റ് പോർട്ട് സെക്യൂരിറ്റിയിലെ ഉപഭോക്തൃഏജന്‍റിനെ ഉദ്ധരിച്ച് പ്രാദേശിക പത്രവും സർക്കുലർ  അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കുന്നു. ദുബായ് ഉള്‍പ്പടെ യുഎഇയിലെ ഏത് എമിറേറ്റിലെ വീസയാണെങ്കിലും യുഎഇയിലെ ഏത് വിമാനത്താവളം വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം.

English Summary:

UAE: Will Passengers with Dubai Visas be Deported if Entering from other Emirates?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com