ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള നാലാമത്തെ ദേശീയ ക്യാംപെയ്നിന്  ഉദ്ഘാടന ദിവസം 1 ബില്യൻ റിയാലിലധികം സംഭാവന ലഭിച്ചു. രണ്ട് മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും ഉദാരമായ സംഭാവനകളോടെയാണ് ക്യാംപെയ്നിന് തുടക്കം കുറിച്ചത്. സൽമാൻ രാജാവ് നാല് കോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മൂന്ന് കോടി റിയാലും നൽകി.

റമസാൻ അവസാനം വരെ ഇഹ്‌സാൻ ചാരിറ്റബിൾ വർക്ക് പ്ലാറ്റ്‌ഫോമിലൂടെ സംഭാവനകൾ സ്വീകരിക്കുന്നത് തുടരും.ആദ്യനിമിഷത്തിൽ ഉദാരമായ സംഭാവന നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ‘ഇഹ്‌സാൻ’ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി നന്ദി അറിയിച്ചു. ഭരണാധികാരികളുടെ ഉദാരമായ സംഭാവന അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്ലായ്പ്പോഴും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തന പ്രക്രിയയുടെ വിജയത്തിന് പ്രധാന ഉറവിടവും മുഖ്യ ഘടകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദേശീയ എണ്ണ കമ്പനിയായ അരാംകോ 3.5 കോടി റിയാലും റോഷൻ റിയൽ എസ്റ്റേറ്റ് കമ്പനി മൂന്ന് കോടി റിയാലും സംഭാവന ചെയ്തു. ‘ഇഹ്‌സാൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽനിന്നുമാണ് സംഭാവനകൾ സ്വീകരിക്കുന്നത്.ഇഹ്സാൻ ആപ്പ്, വെബ്‌സൈറ്റ്, 8001247000 എന്ന ഏകീകൃത നമ്പർ, നിയുക്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാനാവും.

English Summary:

Fourth Saudi charity campaign launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com