ഇന്റർനെറ്റ് കണക്ടിവിറ്റി കേബിളുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ നിലവിൽ കുവൈത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റിക്കായി 5 രാജ്യാന്തര കേബിളുകൾ ആണ് ഉപയോഗിക്കുന്നതെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ)യിലെ കമ്മ്യൂണിക്കേഷൻസ് സെക്ടർ ഡയറക്ടർ അമേർ ഹയാത്ത് പറഞ്ഞു. അതേസമയം രാജ്യത്ത് 3 കേബിളുകൾ കൂടി ഉൾപ്പെടുത്തി രാജ്യാന്തര കേബിളുകളുടെ എണ്ണം 8 ആയി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നാണു റിപ്പോർട്ട്. കടലിലൂടെയുള്ള 2 കേബിളുകളും, കരയിലൂടയുള്ള 3 കേബിളുകളും വഴിയാണ് ഇപ്പോൾ ഡേറ്റ കൈമാറ്റം നടക്കുന്നത്.
കരയിലൂടെയുള്ള കേബിളുകൾ സൗദി വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കുവൈത്തുമായി ബന്ധിപ്പിച്ചിരിക്കുന്ന രാജ്യാന്ത കേബിളുകളുടെ എണ്ണം വർധിപ്പിക്കുന്നത്, ഉയർന്ന കാര്യക്ഷമതയോടെയുള്ള ഇന്റർനെറ്റ് സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കും. നിലവിലെ അഞ്ച് കേബിളുകളുടെ മൊത്തം ശേഷി സെക്കൻഡിൽ 8,580 ഗിഗാബൈറ്റ് ആണ്.