ADVERTISEMENT

കൊച്ചി ∙ അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ്  ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.

അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ്‌, കൊൽക്കത്ത, അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽക്കാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകി നാല് തരം ഫെയറുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.

English Summary:

Air India Express summer schedule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com