ADVERTISEMENT

അബുദാബി ∙ ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്‍റി(ജിഎഐഎഇ)ന് കീഴിൽ പ്രവർത്തിക്കുന്ന ഇമാമുമാരും മഅദ്ദിൻ(മുക്രി) മാരും ഉൾപ്പെടെ എല്ലാ പള്ളി ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പ്രതിമാസ സാമ്പത്തിക അലവൻസ് നൽകാൻ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.  വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ മാർഗ നിർദേശങ്ങൾക്കും പിന്തുണയ്ക്കും കീഴിലുള്ള ഈ അലവൻസ് എല്ലാവരുടേയും പ്രതിമാസ ശമ്പളത്തിനോടൊന്നൊച്ച് ലഭിക്കുമെന്ന് ജിഎഐഎഇ ചെയർമാൻ ഡോ ഒമർ ഹബ്തൂർ അൽ ദാറെ പറഞ്ഞു. 

ആരാധനയുടെയും ശാന്തതയുടെയും അന്തരീക്ഷം പള്ളികളിൽ ശുഷ്കാന്തിയോടെ പരിപാലിക്കുന്ന ഇമാമാർക്കും മുഅദ്ദിനുമാർക്കും മറ്റു ജീവനക്കാർക്കും പ്രസിഡന്‍റ് നൽകുന്ന ആദരവാണിത്. പള്ളി ജീവനക്കാരോടുള്ള ഈ സ്നേഹാദരവുകൾക്ക് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും നന്ദി അറിയിച്ചു. യുഎഇയിലെ ഒട്ടേറെ പള്ളികളിൽ മലയാളി ഇമാമുമാരും മുഅസ്സിനുകളും മറ്റു ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്

English Summary:

UAE President Orders Monthly Allowance of 50 per cent of Basic Salary for all Mosque Staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com