ADVERTISEMENT

ദുബായ് ∙ റമസാന്റെ തുടക്കം മുതൽ 47 അനധികൃത വഴിയോര കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.  പൊതുജനാരോഗ്യവും സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിനാണ് അറസ്റ്റ്. പഴങ്ങളും പച്ചക്കറികളും അനധികൃതമായി വിൽക്കാൻ ഉപയോഗിച്ച നിരവധി വാഹനങ്ങളും കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.  

dubai-police-arrested-47-illegal-street-vendors1

തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതു റോഡുകളിൽ പാർക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത വാഹനങ്ങളിൽ നിന്നോ ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങുന്നതിന്റെ അപകടസാധ്യതകൾ വളരെ വലുതാണെന്നും പൊലീസ് പറഞ്ഞു. കാരണം ഈ ഉൽപന്നങ്ങൾ എവിടെ നിന്നുള്ളവയാണെന്ന് അറിയാത്തതും കാലഹരണപ്പെട്ടതുമാണ്. അവയുടെ സുരക്ഷയും മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ ശരിയായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായിട്ടില്ലാത്തതും ആയിരിക്കാമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ നുഴഞ്ഞുകയറ്റക്കാരുടെ നിയന്ത്രണ വിഭാഗം തലവൻ ലഫ്. കേണൽ താലിബ് മുഹമ്മദ് അൽ അമേരി പറഞ്ഞു.  നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും സമൂഹത്തിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള  ദുബായ് പൊലീസിന്റെ പദ്ധതിയുടെ ഭാഗമാണ് അറസ്റ്റെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary:

47 illegal street vendors arrested in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com