ADVERTISEMENT

ദുബായ് ∙ ഒരാഴ്ചയായി തുടരുന്ന മുന്നേറ്റത്തിൽ നിന്ന് സ്വർണത്തിന് നേരിയ ഇടിവ്. ഇന്നലെ ഗ്രാമിന് 2 ദിർഹമാണ്  വിലയിടിഞ്ഞത്. ഗ്രാമിന് 265.25 ദിർഹം വിലയുണ്ടായിരുന്ന 24 കാരറ്റ് സ്വർണം ഇന്നലെ രാവിലെ വിറ്റത് ഗ്രാമിന് 263 ദിർഹത്തിനാണ്. 22 കാരറ്റിന് 243.5 ദിർഹവും 21 കാരറ്റിന് 235.75 ദിർഹവുമാണ് വില. പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്ന് യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്ച ഗ്രാമിന് 5 ദിർഹത്തിന്റെ വർധനയാണ് ദുബായിലുണ്ടായത്. എന്നാൽ, ഇന്നലെ ഡോളർ വീണ്ടും കരുത്തു പ്രാപിച്ചതോടെ സ്വർണ വിലയിൽ ഇടിവുണ്ടാവുകയായിരുന്നു.

English Summary:

Gold Prices In Dubai Fall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com