ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും. ഇതിനിടെ മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ പ്രതിദിന സര്‍വീസുകളായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 9.45ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 2.45ന് കണ്ണൂരിലെത്തും. വ്യാഴാഴ്ച രാവിലെ 7.35ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം 8.15നും കണ്ണൂരില്‍ ഇറങ്ങും.

കണ്ണൂരില്‍ നിന്നു തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 6.45ന് പുറപ്പെടുമെന്ന വിമാനം പ്രാദേശിക സമയം 8.45ന് മസ്‌കത്തിലെത്തും. വെള്ളി രാത്രി 12.20ന് പുറപ്പെട്ട് 2.20ന് മസ്‌കത്തിലെത്തും. തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് എല്ലാ ദിവസവും ഉച്ചക്ക് 12.15ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് തിരുവനന്തപുരത്തെത്തും. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് മസ്‌കത്തില്‍ ഇറങ്ങും.

English Summary:

Air India Express extends Muscat-Kannur service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com