ADVERTISEMENT

മദീന ∙ റമസാൻ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിൽ മദീനയിലെ പ്രവാചകന്റെ പള്ളി ലക്ഷകണക്കിന് വിശ്വാസികളുടെയും സന്ദർശകരുടെയും പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു.

മസ്ജിദുൽ ഹറമിന്റെയും പ്രവാചകന്റെ പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി ഏറ്റവും മികച്ച സേവനങ്ങളാണ് ചെയ്തു വരുന്നത്. പ്രവാചകന്റെ പള്ളിയിലെ വിശ്വാസികളുടെ എണ്ണം ആദ്യ പത്ത് ദിവസങ്ങളിൽ 9,818,474 ആയി ഉയർന്നു. ഏകദേശം 195,800 കുപ്പി സംസം വെള്ളം സന്ദർശകർക്കും ആരാധകർക്കുമായി വിതരണം ചെയ്തു. പ്രവാചകന്റെ പള്ളിയിൽ 290,853 പ്രാതൽ ഭക്ഷണപൊതികൾ വിതരണം ചെയ്തു.

പ്രവാചകന്റെ പള്ളിയിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളിൽ ജനറൽ അതോറിറ്റി വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com