ADVERTISEMENT

ജിദ്ദ ∙ പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ റാശിദ് ഗസ്സാലിയുടെ എട്ടാമത് റമസാൻ പ്രഭാഷണം സംഘടിപ്പിച്ചു. സൈൻ ജിദ്ദ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഷറഫിയ അബീർ മെഡിക്കൽ സെന്‍റർ ഓഡിറ്റോറിയത്തിലാണ് പരിപാടിയിൽ നടന്നത്. ശരീരത്തെയും മനസിനെയും ആത്മാവിനെയും ഒരേ തരത്തിൽ നവീകരിക്കുന്ന ഏക ആരാധനാകർമ്മമാണ് വ്രതമെന്നും ശരീരത്തെ മാത്രം സ്പർശിക്കുന്ന വ്രതമായി മാറാതിരിക്കാൻ വിശ്വാസികൾ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സൗഹാർദത്തിന്‍റെ നന്മ ലോകത്ത് കൂടുതൽ പ്രചരിപ്പിക്കാൻ കൂടി ഈ റമസാൻ കാലം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ്  ഡോ. ജംഷിത് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഉസ്മാൻ അൽ അമൂദി മുഖ്യാതിഥിയായി പങ്കെടുത്തു. ചാപ്റ്റർ ഡയറക്ടർ വി.പി. ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. എക്സി. കോഡിനേറ്റർ മുഹമ്മദ് സാബിത്ത് സ്വാഗതവും ഫിനാൻസ് കോഡിനേറ്റർ ജമാൽ പേരാമ്പ്ര നന്ദിയും പറഞ്ഞു. സലാഹ് കാരാടൻ, നാസർ വെളിയംകോട്, കെസി അബ്ദുറഹ്മാൻ, റസാഖ് ചേലക്കാട്, അരുവി മോങ്ങം, സി.ടി. ശിഹാബ്, കെ.എം. ഇർഷാദ്, നിസാർ മടവൂർ, ഷഫീഖ് കുഞ്ഞാലി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

English Summary:

8th Ramadan Lecture by Prominent Speaker Rashid Gazzali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com