ADVERTISEMENT

ദുബായ് ∙ ജിഡിആർഎഫ്എയുടെ നേതൃത്വത്തിൽ അറബ് മാതൃദിനം ആചരിച്ചു. ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമദ്‌ അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘മദേഴ്‌സ് എൻഡോവ്‌മെന്റ്’ സംരംഭത്തെ പിന്തുണയ്ക്കാൻ  ജീവനക്കാർക്കായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ജീവനക്കാർക്ക് അവരുടെ അമ്മമാരോടുള്ള കടപ്പാടും സ്നേഹവും ഈ പ്ലാറ്റ്ഫോമിലൂടെ പ്രകടിപ്പിക്കാം. സമൂഹത്തിന് അമ്മമാർ നൽകിയ അമൂല്യ സംഭാവനകളെ അംഗീകരിക്കുകയും അവരോടുള്ള നന്ദിയും പിന്തുണയും വളർത്തുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ജിഡിആർഎഫ്എ അറിയിച്ചു.

English Summary:

GDRFA celebrated Arab Mother's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com