ADVERTISEMENT

ഷാർജ ∙ പതിനഞ്ചാമത് പാം അക്ഷര തൂലിക കഥാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റസീന ഹൈദർ (കഥ– അൽ ലാജിഈൻ), ജഹാംഗീർ ഇളയേടത്ത് (യാന്ത്രികം), മനോജ് കൊടിയത്ത് (പതക്കറ്റ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ആർ.കെ മാരൂർ, കെ.രവികുമാർ ആറ്റിങ്ങൽ, തോമസ് ചെറിയാൻ എന്നീ പുരസ്‌കാര നിർണയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

തൃശൂർ മുല്ലശ്ശേരിസ്വദേശിയായ റസീന ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു. ജഹാംഗീർ ഇളയേടത്ത് പൊന്നാനി താലൂക്കിലെ മാറഞ്ചേരി സ്വദേശിയാണ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് & ഇ കൊമേഴ്സ് തലവനാണ്. പയ്യന്നൂർ രാമന്തളി സ്വദേശിയായ മനോജ് കൊടിയത്ത് 25 വർഷത്തിലേറെയായി ജോലി ചെയ്യുന്നു.

ഏപ്രിൽ ഷാർജയിൽ നടക്കുന്ന പാം സർഗ സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ വിജു സി പരവൂർ, സലീം അയ്യനത്ത്, ഗഫൂർ പട്ടാമ്പി എന്നിവർ അറിയിച്ചു.

English Summary:

Palm Akshara Tulika Katha Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com