ADVERTISEMENT

ദുബായ് ∙ ജാമിഅഃ മർകസിന് കീഴിൽ ഷാർജ ഖാസിമിയ്യയിൽ ആരംഭിക്കുന്ന അഡ്വാൻസ്‌ഡ് ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് നിർവഹിച്ചു.

നാലായിരം സ്‌ക്വയർ ഫീറ്റിൽ വിശാലമായ സൗകര്യത്തോടെ ഷാർജയുടെ ഹൃദയ ഭാഗത്തു ആരംഭിക്കുന്ന സ്ഥാപനത്തിനു കീഴിൽ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ ബഹുഭാഷാ പരിശീലനങ്ങൾ, ഖുർആൻ, സയൻസ്, മാത്‍സ്, ഐ. ടി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അഡ്വാൻസ്ഡ് ലെവൽ കോഴ്സുകളും സ്‌കൂൾ ട്യൂഷനുമാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു. വ്യത്യസ്തമായ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉദ്‌ഘാടനം പ്രമുഖരുടെ സാന്നിധ്യത്തിൽ അടുത്ത മാസം വിപുലമായി നടക്കും. ദുബായ് വുമൺസ് അസോസിയേഷൻ ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സയ്യിദ് ത്വാഹാ ബാഫഖി, ഉസ്മാൻ സഖാഫി തിരുവത്ര, ഡോ. മുഹമ്മദ് ഖാസിം, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മർകസ് ഗാർഡൻ മാനേജർ ഇമാം അബു സ്വാലിഹ് സഖാഫി, സുഹൈറുദ്ധീൻ നൂറാനി, നിസാമുദ്ധീൻ നൂറാനി എന്നിവർ സംബന്ധിച്ചു. അഡ്മിഷൻ സംബന്ധിയായ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 0547957296 

English Summary:

Markus - First Word Institute in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com