ADVERTISEMENT

അബുദാബി ∙ ലോകത്തെ നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് യുഎഇ രൂപീകരിച്ച മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാംപെയ്നിലൂടെ രണ്ടാഴ്ചയ്ക്കകം 77 കോടി ദിർഹം സമാഹരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി തുടങ്ങിയത്. പാവപ്പെട്ട കുട്ടികൾക്ക് പുസ്തകവും പഠനോപകരണങ്ങളും നൽകുക, അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുക, പഠനത്തിന് സാമ്പത്തിക സഹായം നൽകുക, സ്കൂൾ നിർമിച്ച് പഠന അന്തരീക്ഷം ഒരുക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. 

സമൂഹത്തിൽ അമ്മമാർക്കുള്ള പ്രാധാന്യം ഉൾക്കൊണ്ടാണ് ക്യാംപെയ്ൻ അറിയപ്പെടുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവാണ് ക്യാംപെയ്ൻ നടത്തുന്നത്.  മദേഴ്സ് ക്യാംപെയ്നിലൂടെ 100 കോടി ദിർഹം സമാഹരിക്കുകയാണ് ലക്ഷ്യം. വിവിധ ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ചാണ് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുക.

30 ലക്ഷം ദിർഹം സംഭാവന നൽകി അബുദാബി ഇസ്‍ലാമിക് ബാങ്ക്
മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാംപെയ്നിലേക്ക് അബുദാബി ഇസ്‍ലാമിക് ബാങ്ക് 30 ലക്ഷം ദിർഹം സംഭാവന നൽകി. അമ്മമാരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് മദേഴ്സ് എൻഡോവ്മെന്റ് എന്നു പേരിട്ടത്. 

∙ സംഭാവന നൽകാം
ഇത്തിസലാത്ത്/ഡു വഴി എസ്എംഎസ് ആയോ DubaiNow ആപ്പ് അല്ലെങ്കിൽ ജൂഡ് വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ സംഭാവന നൽകാം. വിവരങ്ങൾക്ക്:  800 9999

English Summary:

Mothers’ Endowment Campaign Reaches 77 Crore Dirhams in Donations After Two Weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com