ADVERTISEMENT

അൽ ഹസ ∙ പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തക ശേഖരണവും വിതരണവും അൽഹസ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ  നടത്തി. ഉപയോഗ്യപ്രദമായ പഴയ പാഠപുസ്തകങ്ങളും, പുത്തൻ ബുക്കുകളും ശേഖരിച്ച് ടെക്സ്റ്റ്ബുക്ക് ബാങ്ക് മുഖാന്തിരം അൽഹസയിൽ ആവശ്യമുള്ള സിബിഎസ്ഇ വിദ്യാർഥികൾക്ക് വർഷങ്ങളായി നൽകിവരുന്ന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 29ന്  വൈകിട്ട് അൽഹസ മുബാറസ് മോഡേൺ ഇന്‍റർനാഷനൽ സ്കൂളിൽ ഒഐസിസി അൽഹസ കമ്മറ്റി  വിപുലമായ സമൂഹിക സൗഹൃദ ഇഫ്താർ സംഘടിപ്പിക്കും. ഗോഡ്വീന ഷിജോക്ക് പാഠപുസ്തകങ്ങൾ കൈമാറി പ്രസിഡന്‍റ് ഫൈസൽ വാച്ചാക്കൽ ഉദ്ഘാടനം നടത്തി. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, നവാസ് കൊല്ലം, അർശദ് ദേശമംഗലം, റഷീദ് വരവൂർ ,നിസാം വടക്കേകോണം, ലിജു വർഗ്ഗീസ്, മൊയ്തു അടാടിയിൽ, സബീന അഷ്റഫ്, റീഹാന നിസാം, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Text Books for the New Academic Year were Distributed Under of OICC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com