ADVERTISEMENT

അബുദാബി∙ മുപ്പത്തിമൂന്നാമത് അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ മേയ് 5 വരെ നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഈജിപ്ത് ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യുബ് മഹ്ഫൂസിനെ പുസ്തക മേളയിലെ 'ഫോക്കസ് പഴ്സനാലിറ്റി' ആയി തിരഞ്ഞെടുത്തു. 1988ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ അറബ് എഴുത്തുകാരനാണ് മഹ്ഫൂസ്.  അറബ് സാഹിത്യ പൈതൃകത്തെ സമ്പന്നമാക്കുന്നതിൽ മഹ്ഫൂസിന്റെ കൃതികൾ മികച്ച പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പുസ്തകമേളയിൽ പങ്കെടുക്കും. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.

English Summary:

Abu Dhabi International Book Fair begins on April 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com