ADVERTISEMENT

ദുബായ് ∙  പ്രമുഖ ഫോറെക്സ് ട്രേഡിങ് പഠന കേന്ദ്രമായ ഡെൽറ്റ ഇന്റർനാഷനൽ ട്രേഡിങ് അക്കാദമി ഇഫ്താർ സംഗമം നടത്തി.  പഠിതാക്കളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. അക്കാദമിയുടെ  പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും അടുത്തുതന്നെ യുകെയിലും അബുദാബിയിലും  പുതിയ കേന്ദ്രങ്ങൾ തുറക്കുമെന്നും അക്കാദമിക് ഡയറക്ടർ മുഹ്സിൻ മുഹമ്മദ് ഹുസൈൻ പറഞ്ഞു. സിഇഒ മുഹമ്മദ്‌ സഫീർ,  ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ്‌ നസറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

കൊച്ചിയിൽ ആരംഭിച്ച ഡെൽറ്റ ട്രേഡിങ് അക്കാദമിക്ക് യുഎഇയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇവിടെ നിന്ന് മാത്രം വിവിധ രാജ്യക്കാരായ 3000-ലേറെ പേർ ട്രേഡിങിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് പഠന മേഖലയിലും ട്രാവൽ ടൂറിസം രംഗത്തും ലോജിസ്റ്റിക്സിലും തങ്ങളുടെ സേവനങ്ങൾ ലഭ്യമാകും. ലോകോത്തര വൈദഗ്ധ്യവും പിന്തുണയും തേടുന്ന വ്യക്തികൾക്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ വിവേകപൂർവമായ തീരുമാനങ്ങൾ എടുക്കാനും പ്രയോഗവൽക്കരിക്കാനും പഠിപ്പിക്കുന്ന ദുബായ് സർക്കാറിന്റെ അംഗീകാരത്തോടുകൂടിയുള്ള സ്ഥാപനമാണ് ഡെൽറ്റ. ആധുനിക എഐ സാങ്കേതികവിദ്യയുള്ള സ്മാർട്ട് ക്ലാസ്റൂമുകളാണ് ഇവിടെയുള്ളത്. നൂറിലധികം ട്രേഡർമാർക്ക് ഒരേ സമയം പഠിക്കാനും വ്യാപാരത്തിൽ ഏർപ്പെടാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോറെക്‌സ് വിപണിയിൽ വിജയിക്കാൻ വ്യാപാരികൾക്ക് ആവശ്യമായ അതിവൈദഗ്ധ്യവും ആത്മവിശ്വാസവും പകർന്നു നൽകുക എന്നതാണ് ഇവിടെത്തെ കോഴ്‌സുകളുടെ പ്രത്യേകതയെന്ന് ഡെൽറ്റ ഇന്റർനാഷനലിന്റെ സിഇഒ മുഹമ്മദ് സഫീർ പറഞ്ഞു. റമസാനിൽ കോഴ്സുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഗോൾഡ് സൂക്ക് മെട്രോ സ്റ്റേഷനടുത്തെ ദെയ്റ മാളിലാണ് ഡെൽറ്റ ഓഫീസുകൾ പ്രവർത്തിക്കുന്നത്.

English Summary:

Delta Organized Iftar Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com