ADVERTISEMENT

ദുബായ് ∙ നോമ്പുതുറയ്ക്കൊപ്പം ഫൊട്ടോഗ്രഫിയെക്കുറിച്ച് വർത്തമാനം പറഞ്ഞാലോ? ഐ ബ്രാൻഡ് കണക്ട് ആണ് ഇത്തരമൊരു ഇഫ്താർ ഫോട്ടോടോക്ക് ബർദുബായിലെ ബർജുമാൻ മാളിൽ സംഘടിപ്പിച്ചത്. ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, സർഗാത്മകത എന്നിവ സംഗമിക്കുന്ന ഇഫ്താർ ഫോട്ടോ ടോക്കിന്റെ നാലാമത്തെ പതിപ്പാണിത്. ഈ മാസം 12ന് ആരംഭിച്ച പരിപാടി 31 വരെ തുടരുമെന്ന്  മാനേജിങ് ഡയറക്ടർ ഷാജി ഷൺമുഖൻ പറഞ്ഞു. എല്ലാ ദിവസവും ഇഫ്താർ സംഗമങ്ങളും തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി മെന്റർമാർ നടത്തുന്ന സെമിനാറുകളും ശിൽപശാലകളും നടക്കുന്നു. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 വരെ  എൻട്രികൾ സമർപ്പിക്കാം. 

കൂടാതെ, ബർജുമാൻ മാളിൽ ദ് സൂഖ് അവതരിപ്പിക്കുന്ന നൈറ്റ് സൂഖ് ഏപ്രിൽ 1 മുതൽ 14 വരെ നടക്കും. ഇത് സന്ദർശകർക്ക് സവിശേഷമായ ഷോപ്പിങ്ങും സാംസ്കാരിക അനുഭവവും സമ്മാനിക്കും. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് വിനോദവും ആഘോഷങ്ങളും പ്രദാനം ചെയ്യുന്ന പെരുന്നാൾ ആഘോഷങ്ങൾ ഏപ്രിൽ 9, 10, 11 തീയതികളിൽ നടക്കും. ഫൊട്ടോഗ്രഫി, വീഡിയോഗ്രഫി, കണ്ടന്റ് ക്രിയേഷൻ എന്നിവയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ വിൽപനയിലും കസ്റ്റമൈസേഷനിലും വൈദഗ്ദ്ധ്യമുള്ള സ്ഥാപനമാണ് ഐ ബ്രാൻഡ് കണക്ട്.

English Summary:

Iftar Photo Talk - Photography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com